തിരുവനന്തപുരം: എമ്പുരാന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പോലീസ്. നട
പടിയുടെ ഭാഗമായി ചില വെബ്സൈറ്റുകളിൽ എമ്പുരാന് സിനിമയുടെ ചില ഭാഗങ്ങൾ പോലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി.
പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബർ എസ്പി അങ്കിത് അശോക് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആറിനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
സിനിമ റിലീസായി മണിക്കൂറുകൾക്ക് ഉള്ളിൽ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. കേരളത്തിലെ 750-ാം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.