Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരില്‍ ഏപ്രില്‍ 4ന് ജനകീയ മുന്നണിയുടെ പ്രതിഷേധ സംഗമം

March 27, 2025
in പ്രാദേശികം
A A
അഴിയൂരില്‍ ഏപ്രില്‍ 4ന് ജനകീയ മുന്നണിയുടെ പ്രതിഷേധ സംഗമം
Share on FacebookShare on Twitter

അഴിയൂര്‍: എല്‍ഡിഎഫ്, എസ്ഡിപിഐ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ ഏപ്രില്‍ നാലിന് വൈകുന്നേരം 4 മണിക്ക് അഴിയൂരില്‍ പ്രതിഷേധ സംഗമം നടത്താന്‍ ജനകീയ മുന്നണിപ്രവര്‍ത്തകയോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനത്തെ തടയാന്‍ ആസൂത്രിതമായ സമരാഭാസങ്ങളും കള്ളപ്രചരണങ്ങളും എല്‍ഡിഎഫ് നടത്തിവരികയാണ്. ഇതിന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റിനു നേര്‍ക്ക് രണ്ടുതവണ കയ്യേറ്റ ശ്രമവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇടപെടലും നടത്തിയിട്ടും രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് വികസന പ്രവര്‍ത്തനം തടയുക എന്നതാണ് ഇവരുടെ ഗൂഢതന്ത്രം. പഞ്ചായത്ത് ജീവനക്കാരിക്കെതിരെ ഇല്ലാത്ത പീഡന കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ സമരാഭാസം നടത്തി നിരന്തരമായി പഞ്ചായത്ത് പ്രവര്‍ത്തനം തടയാനാണ് ഉദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്ത കേരള പദ്ധതി പോലും തടയാനുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നതതെന്ന് യോഗം കുറ്റപ്പെടുത്തി. കോട്ടയില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എന്‍ വേണു, സൂപ്പി നരിക്കാട്ടേരി, അഡ്വ. ഐ മൂസ, എം.സി ഇബ്രാഹിം, ഒ.കെ കുഞ്ഞബ്ദുള്ള, മോനാച്ചി ഭാസ്‌കരന്‍, എം.പി അബ്ദുള്ള ഹാജി, പി.പി ജാഫര്‍, ടി.സി രാമചന്ദ്രന്‍, പി ബാബുരാജ്, കെ അന്‍വര്‍ ഹാജി, യു.എ റഹീം, പി.പി പ്രകാശന്‍, ആയിഷ ഉമ്മര്‍, പി.പി ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് ഹമാസ് കൈമാറി

5 months ago

ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച്‌ മുഖ്യമന്ത്രി

5 months ago

ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അനുസ്മരിച്ചു

5 months ago
അല്‍ഫാമില്‍ പുഴുക്കള്‍; കുമ്മങ്കോട്ടെ സ്ഥാപനത്തിന് ഹെല്‍ത്ത് അധികൃതരുടെ പൂട്ട്

അല്‍ഫാമില്‍ പുഴുക്കള്‍; കുമ്മങ്കോട്ടെ സ്ഥാപനത്തിന് ഹെല്‍ത്ത് അധികൃതരുടെ പൂട്ട്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal