Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സംശയം വേണ്ട; മെസിയും അര്‍ജന്റീന ടീമും ഒക്ടോബറില്‍ കേരളത്തിലെത്തും

March 26, 2025
in കായികം
A A
സംശയം വേണ്ട; മെസിയും അര്‍ജന്റീന ടീമും ഒക്ടോബറില്‍ കേരളത്തിലെത്തും
Share on FacebookShare on Twitter

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്റീന ടീം 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി അറിയിച്ചു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല. ഒക്ടോബര്‍ 25ന് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് നേരത്തെ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. ഏഴുദിവസം മെസ്സി കേരളത്തിലുണ്ടാകുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസ്സി പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുമായി സംവദിക്കാനുള്ള അവസരം ആരാധകര്‍ക്ക് ഒരുക്കാനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികളും അബ്ദുറഹിമാനും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

RECOMMENDED NEWS

കുറിഞ്ഞാലിയോട് പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകം; തടയാന്‍ നടപടി വേണമെന്ന് സിപിഐ

5 months ago
കല്ലാച്ചിയിലെ റോഡ് വികസനം വേഗത്തിലാക്കണം

കല്ലാച്ചിയിലെ റോഡ് വികസനം വേഗത്തിലാക്കണം

3 months ago
ചോറോട് കേളോത്ത് കമല അന്തരിച്ചു

ചോറോട് കേളോത്ത് കമല അന്തരിച്ചു

3 months ago
മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal