Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അപകടം ക്ഷണിച്ചുവരുത്തുന്ന ഡിവൈഡര്‍: നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എംപി

March 25, 2025
in പ്രാദേശികം
A A
അപകടം ക്ഷണിച്ചുവരുത്തുന്ന ഡിവൈഡര്‍: നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എംപി
Share on FacebookShare on Twitter

വടകര: ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം സ്ഥാപിച്ച ഡിവൈഡറുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി തേടി ഷാഫി പറമ്പില്‍ എംപി. ഇതുസംബന്ധിച്ച് അദ്ദേഹം കോഴിക്കോട് എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. നവീകരണം പൂര്‍ത്തിയായ റോഡിന്റെ ഒരു വശത്തെ രണ്ടുവരി പാതയുടെ അരികില്‍ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് സ്ഥാപിച്ച ഡിവൈഡറില്‍ തട്ടി കഴിഞ്ഞ ദിവസം ഒരാള്‍ മരണപ്പെട്ടെന്നും മണ്ണിടിഞ്ഞ ഭാഗം നന്നാക്കി സുരക്ഷിതമായ തരത്തില്‍ ബാരിക്കേഡ് സ്ഥാപിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. അലക്ഷ്യമായി ഡിവൈഡര്‍ സ്ഥാപിച്ചത് സംബന്ധിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്.
പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ സബീഷ് കുന്നങ്ങോത്ത് ഷാഫി പറമ്പില്‍ എംപിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എംപിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് ബൈക്ക് ഡിവൈഡറിലിടിച്ച് മരണപ്പെട്ടത്.

RECOMMENDED NEWS

ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ആ​റ് പേ​ര്‍ മ​രി​ച്ചു

ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ആ​റ് പേ​ര്‍ മ​രി​ച്ചു

5 months ago
അശാസ്ത്രീയ പരിഷ്‌കാരം പിന്‍വലിക്കണം: എച്ച്എസ്എസ്ടിഎ

അശാസ്ത്രീയ പരിഷ്‌കാരം പിന്‍വലിക്കണം: എച്ച്എസ്എസ്ടിഎ

5 months ago

സ്‌നേഹാദരവും പുസ്തകചര്‍ച്ചയും 23 ന് വടകരയില്‍

5 months ago
എം.കെ പ്രേംനാഥിന്റെ ഛായാപടം അനാഛാദനം ചെയ്തു

എം.കെ പ്രേംനാഥിന്റെ ഛായാപടം അനാഛാദനം ചെയ്തു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal