Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പേരോട് സ്‌കൂള്‍ റാഗിംഗ്: കര്‍ശന നടപടി വേണമെന്ന് പി.മോഹനന്‍

March 25, 2025
in പ്രാദേശികം
A A
പേരോട് സ്‌കൂള്‍ റാഗിംഗ്: കര്‍ശന നടപടി വേണമെന്ന് പി.മോഹനന്‍
Share on FacebookShare on Twitter

നാദാപുരം: സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവത്തില്‍ റാഗിംഗ് ഉള്‍പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും ഇത്തരം ക്രിമിനല്‍ പ്രവൃത്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ പറഞ്ഞു. തൂണേരി സ്വദേശി മുഹമ്മദ് റിഷാന്റെ വീട് പി.മോഹന്‍ സന്ദര്‍ശിച്ചു.
വീട്ടുകാരില്‍ നിന്നും വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിരവധി തവണ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കൃത്യമായി പോലീസിന് വിവരം കൈമാറിയിട്ടില്ല. രക്ഷിതാക്കള്‍ ഇതു സംബന്ധിച്ച് പരാതി പറഞ്ഞിട്ടുണ്ട്.
റാഗിംഗിനെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസും തയ്യാറാവണമെന്ന് പി.മോഹനന്‍ അവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.എന്‍.രാജന്‍ ഒപ്പമുണ്ടായിരുന്നു.

RECOMMENDED NEWS

വീടിനും റോഡിനും പരിഗണന; അഴിയൂരില്‍ 26 കോടിയുടെ ബജറ്റ്

വീടിനും റോഡിനും പരിഗണന; അഴിയൂരില്‍ 26 കോടിയുടെ ബജറ്റ്

3 months ago
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

2 months ago
എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

2 months ago

ക്രിയായോഗ ഗുരുവിനെ കുറിച്ച് റഷ്യക്കാരി രചിച്ച പുസ്തകം പ്രകാശനം ചെയ്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal