വടകര: വടകര മുനിസിപ്പാലിറ്റിയില്‍പെട്ട അറക്കിലാട് മരങ്ങള്‍ വീണ് വീടിനു നാശം. അറക്കിലാട് പരദേവതാ ക്ഷേത്രത്തിനു സമീപം കക്കുഴിയുള്ള പറമ്പില്‍ വസന്തയുടെ വീടിന്
മീതെയാണ് ഇന്നു രാവിലെ പേരാലും തെങ്ങുകളും പൊട്ടിവീണത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടിലുള്ളവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ക്ഷേത്ര വളപ്പിലെ പേരാലിന്റെ വലിയൊരു ഭാഗം പൊട്ടി തെങ്ങുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് രണ്ട് തെങ്ങുകളും കൂടിയാണ് വീടിന് മീതേക്ക് പതിച്ചത്. അപകട സമയത്ത്
വരാന്തയില്‍ ഇരിക്കുകയായിരുന്ന വസന്തയുടെ മകന്‍ മനോജന്‍ ശബ്ദം കേട്ടയുടന്‍ ഓടി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പിന്നീട് മരങ്ങള്‍ മുറിച്ചുനീക്കി.


