വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഫാറ്റ് ഫോമില്‍ നിന്ന് 45 കുപ്പി മാഹി മദ്യം പിടികൂടി. പ്ലാറ്റ്‌ഫോമിന്റെ
തെക്കേയറ്റത്തുള്ള സൈന്‍ബോര്‍ഡിന് അടുത്ത് നിന്നാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കലും പാര്‍ട്ടിയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ സബ് ഇന്‍സ്‌പെക്ടര്‍ ധന്യയും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ കാര്‍ബോര്‍ഡ് പെട്ടിയിലാണ്
വിദേശമദ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ (ഏ) ഉനൈസ് എന്‍ എം, സിഇഒമാരായ ശ്യാം രാജ്, അനിരുദ്ധ , റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി.ബിനീഷ്, കോണ്‍സ്റ്റബിള്‍ മുരളി എന്നിവരടങ്ങിയ സംഘമാണ് മദ്യം കണ്ടെടുത്തത്.

