മടപ്പള്ളി: റംസാന്റെ പുണ്യവും സൗഹാര്‍ദവും പ്രചരിപ്പിച്ച് സ്പര്‍ശം റെസിഡന്‍സ് അസോസിയേഷന്‍ ഒരുക്കിയ സ്‌നേഹ വിരുന്ന്
ഹൃദ്യമായി മതഭേദമെന്യേ എല്ലാവരെയും അണിനിരത്തിയ ഇഫ്താര്‍ സംഗമം സഹവര്‍ത്തിത്വത്തിന്റെ മികച്ച മാതൃകയായി.
മടപ്പള്ളി പി.എം.പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എം.രമ്യ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
വനിതകള്‍ തന്നെ തയ്യാറാക്കിയ റംസാന്‍ വിഭവങ്ങള്‍ ഇഫ്താര്‍ വിരുന്നിന്റെ സവിശേഷതയായി. മത-സാമൂഹിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സ്‌നേഹബന്ധങ്ങള്‍ പടുത്തുയര്‍ത്തുന്നതിനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് സംഘാടകര്‍
അഭിപ്രായപ്പെട്ടു.