നാദാപുരം: നാദാപുരം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കല്ലാച്ചിയില്‍ നടക്കുന്ന റോഡ് വികസനം കാലവര്‍ഷത്തിനു മുമ്പേ പൂര്‍ത്തിയാക്കണമെന്ന് എസ്എന്‍ഡിപി കല്ലാച്ചി ശാഖ
കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഓവുചാലുകളുടെ നിര്‍മ്മാണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വേനല്‍ മഴ പോലും യാത്രക്കാര്‍ക്ക് ദുസ്സഹമാവുകയാണ്. വ്യാപാരികള്‍ക്കിടയിലെ തര്‍ക്കങ്ങളും കേസുകളും ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ എസ്എന്‍ഡിപി വടകര യൂണിയന്‍ മെമ്പര്‍ റഷീദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ ടി അദ്ധ്യക്ഷത വഹിച്ചു. ഇ കുഞ്ഞിരാമന്‍, അനീഷ് കല്ലാച്ചി, നാണു സി.പി, എം.പി ഭാസ്‌കരന്‍, സയന ചന്ദ്രന്‍, എന്‍.ടി കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

