വടകര: കുട്ടോത്ത് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്‍ നടത്തി.
കുട്ടോത്ത്-കാവില്‍ റോഡില്‍ നടന്ന പരിപാടി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രോസ് കൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാര്‍ ജനകീയ ക്യാന്‍വാസില്‍ ലഹരിക്കെതിരെ സമൂഹ ചിത്രരചന നടത്തി. വനിതാ വിഭാഗം കണ്‍വീനര്‍ ഷീലാപത്മനാഭന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. പി.എസ്.ബിന്ദു മോള്‍ ലഹരി വിരുദ്ധ കവിതാലാപനവും നടത്തി. ഡോ: കെ.എം. ജയശ്രീ, സന്തോഷ് പൂളത്തില്‍, സുരേഷ് പടിയുള്ളതില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലഹരിയുടെ ദൂഷ്യ വശങ്ങള്‍ ദൃശ്യമാക്കുന്ന ഫ്‌ലാഷ് മോബ് അരങ്ങേറി. വൈക്കിലശ്ശേരി യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ശ്രദ്ധപിടിച്ചുപറ്റി.

