വടകര: വടകര ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടം ചര്‍ച്ചയാവുന്നു. ഈ
മാസം 29 ന് നടക്കുന്ന തെരഞ്ഞടുപ്പിലാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മുകാരുടെ മത്സരം.
സിപിഎം കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടി അഡ്വ. എ.സനൂജും പാര്‍ട്ടി മെമ്പറും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ കെ.എം.രാംദാസും തമ്മിലാണ് പോരാട്ടം. രണ്ടുപേരും സിപിഎം അഭിഭാഷക സംഘനയായ ലോയേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റി അംഗങ്ങളാണ്. സനൂജ് നിലവില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണെങ്കില്‍ രാംദാസ് മുന്‍ പ്രസിഡന്റാണ്. ഒരാള്‍ മത്സരത്തില്‍ നിന്ന് പിന്തിരിയണമെന്ന് പാര്‍ട്ടി അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും മത്സരവുമായി
മുന്നോട്ടുപോവുകയാണ്.
സെക്രട്ടറി സ്ഥാനത്തേക്ക് ലോയേഴ്‌സ് കോണ്‍ഗ്രസിലെ അഡ്വ. ഐ.രാജനും അഡ്വ.സാജിറും തമ്മിലാണ് മത്സരം.