ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് വേണ്ടി വസന്തോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 59 വയസ്സ് കഴിഞ്ഞവരുടെ കലാപരിപാടികള്‍ ഉത്സവമായി
കൊണ്ടാടി. നൂറുകണക്കിന് വയോജനങ്ങളും കുടുംബാഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഒപ്പനയും തിരുവാതിരയും സംഘനൃത്തവും സിങ്കിള്‍ ഡാന്‍സും ഫാന്‍സി ഡ്രസ്സും നാടന്‍ പാട്ടും ലളിത ഗാനവും സിനിമാ ഗാനവും ആവേശത്തോടെ സന്തോഷത്തോടെ അവതരിപ്പിച്ച് കാണികളെ അവര്‍ അത്ഭുതപ്പെടുത്തി. ഗ്രാമപഞ്ചായത്തിന്റെ നാല് ഭാഗങ്ങളിലായി വയോജന റിക്രിയേഷന്‍ സെന്ററുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് ചെയ്തുവരികയാണ്. വയോജനങ്ങള്‍ക്ക് പുതിയ കാലത്ത് ഏറെ ശ്രദ്ധയും സംരക്ഷണവും നല്‍കണമെന്നത് ഭരണ സമിതി ഗൗരവത്തോടെ
കാണുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക യുടെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.പി പ്രസീത, പറമ്പത്ത് പ്രഭാകരന്‍, വി.കെ ജസീല, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍, പി.പി നിഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം വിമല, മെമ്പര്‍മാരായ ടി.കെ പ്രമോദ്, ടി.എന്‍ റഫീഖ്, പ്രഭാവതി വരയാലില്‍, സീമ തൊണ്ടായി, രമ്യ കണ്ടിയില്‍, സിന്ദു കെ, ബിന്ദു കെ.പി, എന്‍.എം ബിജു, ജി രതീഷ്, വയോജന പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ആര്‍ രാജഗോപാല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഒ.കെ ലത, ഐസിഡിഎസ് സൂപ്രെസര്‍ സീന കെ തുടങ്ങിയവര്‍ സംസാരിച്ചു.


