ആയഞ്ചേരി: ലോകജല ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാക്കിയ പട്ടേരിക്കുനി ശോഭയുടെ കിണര്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാര്‍ഡ്
മെമ്പര്‍ എ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് കിണറുകള്‍ ഇതിനകം പൂര്‍ത്തിയായെന്നും ബാക്കിയുള്ളവ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലുമാണ്. കുടിവെള്ളം അമൂല്യമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. ഭൂമിയിലെ മണ്ണിന്റെ ജൈവഘടനയിലുള്ള മാറ്റം കൊണ്ട് ജലം മലിനീകരിക്കപ്പെടുകയാണ്. ഭൂഗര്‍ഭജലത്തില്‍ ഇക്കോളി ബാക്റ്റിയയും അയേണ്‍ കണ്ടന്റുകളും വലിയ രീതിയില്‍ കൂടുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. മഴവെള്ളത്തെ കൂടുതല്‍ ഭൂമിയില്‍ കുടിപ്പിച്ചില്ലെങ്കില്‍
വായുസഞ്ചാരം കുറഞ്ഞ് പോകുന്നതും ഭാവിയില്‍ ജലം കുറയാന്‍ കാരണമാകുമെന്ന് മെമ്പര്‍ പറഞ്ഞു. കുളങ്ങരത്ത് നാരായണകുറുപ്പ്, മഞ്ചക്കണ്ടി താഴകുനി അമ്മത്, പട്ടേരിമലോല്‍ മൂസ, പാലോള്ളതില്‍ ബാലന്‍, രമേശന്‍ പട്ടേരിക്കുനി, ഷബിന കുന്നില്‍, മോളി പട്ടേരിക്കുനി, മാലതി ഒന്തമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


