ആയഞ്ചേരി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഇന്ന് ഡ്രൈ
ഡേ ആചരിച്ചു. വീടുകളിലും പൊതുഇടങ്ങളിലും ശൂചീകരണം നടത്തി. മാര്‍ച്ച് 27 ന് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍ ഡ്രൈ ഡേ ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ കെ.മോഹനന്‍, ആശാ വര്‍ക്കര്‍ ചന്ദ്രി ഇരിങ്ങന്റെവിട, തൊഴിലുറപ്പ് മേറ്റ്മാരായ സിന്ധു കേയന്റെ വിട, മല്ലിക ജി.കെ, ഷിജിന
ഇ.കെ, നിഷ എം വി എന്നിവര്‍ നേതൃത്വം നല്‍കി.