നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ബജറ്റില്‍ പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍. 40.67 കോടി വരവും 40.46 ചെലവും
21.02 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് അവതരിപ്പിച്ചു. പ്രസിഡന്റ് സുധ സത്യന്റെ അധ്യക്ഷത വഹിച്ചു.
ലൈഫ് ഭവന പദ്ധതി, പിഎംഎവൈ ഉള്‍പ്പെടെയുള്ള പാര്‍പിട മേഖലയ്ക്ക് 9.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് ലഭ്യമാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. സ്ഥലം ലഭ്യമായ മുഴുവന്‍ അംഗന്‍വാടികള്‍ക്കും കെട്ടിടം ലഭ്യമാക്കും. അംഗന്‍വാടികള്‍ക്ക് കെട്ടിട നിര്‍മാണം (59 ലക്ഷം), ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി (77.5
ലക്ഷം), പശ്ചാത്തല മേഖലക്ക് (16.2 കോടി), എംസിഎഫ് കെട്ടിട നിര്‍മ്മാണത്തിന് (50 ലക്ഷം), കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് (45.66 ലക്ഷം), കണ്ടോത്ത് പാറയില്‍ ഫുട്‌ബോള്‍ കോര്‍ട്ട് നിര്‍മാണത്തിന് (9 ലക്ഷം), വിവിധ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് (41 ലക്ഷം), തെളിമയാര്‍ന്ന തൂണേരി പദ്ധതിക്ക് (37.5 ലക്ഷം), പട്ടികജാതി വികസനം (8.25 ലക്ഷം), ദാരിദ്ര ലഘൂകരണം (16.32 കോടി) എന്നിവയാണ് പ്രധാന പദ്ധതികളെന്ന് പ്രസിഡന്റ് സുധാസത്യനും വൈസ് പ്രസിഡന്റ് വളപ്പില്‍ കുത്തമ്മദും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.