Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഷിബിലയുടെ പരാതിയിൽ നടപടി എടുക്കുന്നതിൽ അനാസ്ഥ: താമരശേരി എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

March 22, 2025
in കേരളം, പ്രാദേശികം
A A
ഷിബിലയുടെ പരാതിയിൽ നടപടി എടുക്കുന്നതിൽ അനാസ്ഥ: താമരശേരി എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
Share on FacebookShare on Twitter

താമരശേരി: ഷിബില വധക്കേസുമായി ബന്ധപ്പെട്ട് താമരശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.നൗഷാദിനെ സസ്പെൻഡ് ചെയ്തു. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതിയിൽ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. യാസിറിനെതിരെ പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുൾ റഹിമാൻ ആരോപിച്ചിരുന്നു.

താമരശേരി പോലീസ് സ്റ്റേഷനിലെ പിആർഒ കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട നൗഷാദ്. യാസിറിനെതിരെ പരാതിയുമായി ഷിബില നൗഷാദിനെയാണ് സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസി‌ർ എന്നതടക്കമുള്ള കാര്യങ്ങൾ ഷിബില നൗഷാദിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷിബില പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലെടുക്കാനോ യാസിറിനെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് കുടുംബം പരാതിപ്പെട്ടത്. നൗഷാദിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പ്രശ്നപരിഹാരത്തിന് പോലീസ് സഹായിച്ചില്ലെന്നായിരുന്നു ഷിബിലയുടെ പിതാവ് പറഞ്ഞത്. പോലീസിൽ പരാതി നൽകിയപ്പോൾ രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. നടപടി എടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. പോലീസിന്റെ അനാസ്ഥയ്ക്കെതിരെ മുഖ്യന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഷിബിലയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.

RECOMMENDED NEWS

എംടി കഥാപാത്രങ്ങളുടെ നേരാവിഷ്‌കാരം ശ്രദ്ധേയമായി

എംടി കഥാപാത്രങ്ങളുടെ നേരാവിഷ്‌കാരം ശ്രദ്ധേയമായി

4 months ago
പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

1 week ago
കിഴക്കേടത്ത് ക്ഷേത്രം ഉത്സവം കൊടിയേറി

കിഴക്കേടത്ത് ക്ഷേത്രം ഉത്സവം കൊടിയേറി

4 months ago
സംസ്ഥാനത്ത് ബിജെപിയെ നയിക്കാന്‍ രാജീവ്ചന്ദ്രശേഖര്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് ബിജെപിയെ നയിക്കാന്‍ രാജീവ്ചന്ദ്രശേഖര്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal