തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ കൂട്ട നിരാഹാരസമരമിരിക്കും. വിവിധ ജില്ലകളിൽ നി
ന്നുള്ള ആശാപ്രവർത്തകർ ഉപവാസത്തിനായി സെക്രട്ടേറിയറ്റിന് മുന്നിലെത്തും.
അതേസമയം ആശ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമര സമിതി നേതാവ് എം.എ.ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവരാണ് നിലവിൽ നിരാഹാരം ഇരിക്കുന്നത്.
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം തികയുകയാണ്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.