Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

March 22, 2025
in പ്രാദേശികം
A A
വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
Share on FacebookShare on Twitter

വടകര: വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്ന് എട്ട് കിലോയിലേറെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിരോഷും പാര്‍ട്ടിയും വടകര ആര്‍പിഎഫ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയേറെ കഞ്ചാവ് പിടികൂടിയത്.
ചെന്നൈയില്‍ നിന്നു മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 8.2 കിലോ കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവരികയായിരുന്ന ഒഡീഷാ സ്വദേശികളായ അജിത്ത് നായക്ക് (26), ലക്ഷ്മണ്‍ നായക്ക് (25) എന്നിവരെ അറസ്റ്റ് ചെയ്തു കേസാക്കിയതായി എക്‌സൈസ് അറിയിച്ചു.  ഈ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസും ആര്‍പിഎഫും വലവീശുകയായിരുന്നു.
പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കല്‍, പ്രിവന്റീവ ഓഫീസര്‍ സുരേഷ് കുമാര്‍ സി എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിരാജ് കെ, മുസ്ബിന്‍ ഇ എം, ശ്യാം രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ് ഇ കെ, കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് ടി പി, ദിലീപ് കുമാര്‍ എന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഷമീര്‍.ഇ, കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

10 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 43 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

10 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 43 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

2 months ago
വിലങ്ങാട് ദുരിതബാധിതര്‍ വീണ്ടും സമര രംഗത്ത്; വില്ലേജ് ഓഫീസ് ഉപരോധം തുടങ്ങി

വിലങ്ങാട് ദുരിതബാധിതര്‍ വീണ്ടും സമര രംഗത്ത്; വില്ലേജ് ഓഫീസ് ഉപരോധം തുടങ്ങി

2 weeks ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി

4 months ago
ആറു മണിക്കൂറില്‍ 5 കൊലപാതകം; കൂടുതല്‍ വിവരം പുറത്ത്

ആറു മണിക്കൂറില്‍ 5 കൊലപാതകം; കൂടുതല്‍ വിവരം പുറത്ത്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal