വടകര: വോള്‍ട്ടേജ് വ്യതിയാനം പുതുപ്പണം വെളുത്തമല നിവാസികളെ ദുരിതത്തിലാക്കി. രണ്ടാഴ്ചയായി ഏറെ പ്രയാസത്തിലാണ്
ഈ പ്രദേശത്തുകാര്‍. പകല്‍ പോലും വോള്‍ട്ടേജ് കുറയുന്ന സ്ഥിതി. വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെയായി. മോട്ടോര്‍ ഉപയോഗിക്കാനാവാത്തത് വെള്ളം കിട്ടാതാക്കി. ഇലക്ടിക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പലതും പ്രവര്‍ത്തിക്കുന്നില്ല. രാത്രിയില്‍ ഫാന്‍ പ്രവര്‍ത്തിക്കാതായതോടെ കൊടുംചൂടില്‍ കിടപ്പ് രോഗികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.
വോള്‍ട്ടേജ് പ്രശ്‌നം കാരണം രണ്ട് വീടുകളിലെ വാഷിങ്ങ് മെഷീനും എസിയും തകരാറിലായി. വടകര സൗത്ത് സെക്ഷന്റെ കീഴില്‍ വരുന്നതാണ് ഈ പ്രദേശം. ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. ഇക്കാര്യത്തില്‍ അടിയന്തര
നടപടി വേണമെന്നും ദുരിതം അകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.