Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാടശേഖരത്തിലെ തീപിടിത്തം പരിഭ്രാന്തി പരത്തി

March 21, 2025
in പ്രാദേശികം
A A
പാടശേഖരത്തിലെ തീപിടിത്തം പരിഭ്രാന്തി പരത്തി
Share on FacebookShare on Twitter

കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി പാടശേഖരത്തില്‍ തീപ്പിടിത്തം. വലിയ വയല്‍പ്രദേശത്ത് വൈകുന്നേരം ആറു മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. തീ വ്യാപകമായത് സമീപവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീക്കെടുത്തിയത്. പാടശേഖരത്തിന്റെ അരികില്‍ അടിക്കാടുകള്‍ ഏറെയുള്ളതിനാല്‍ പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

ചെങ്ങോട്ടുകാവിലും തീപിടിത്തം
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എളാട്ടരിയിലും തീപിടിത്തം. വടക്കേ പുതിയടത്ത് ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോയോളം വയലിലെ പുല്ലിനാണ് തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും വാഹനത്തിനു ചെല്ലാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ഫയബീറ്റര്‍ ഉപയോഗിച്ച് തീ അണയ്ക്കുകയുമായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുകേഷ് കെ ബി, അനൂപ് എന്‍.പി, അമല്‍ദാസ്, സുജിത്ത് എസ്പി, നവീന്‍, ഹോം ഗാര്‍ഡ് മാരായ രാജേഷ് കെ പി, ബാലന്‍ ഇ എം, ഷൈജു എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.

 

RECOMMENDED NEWS

ചേന്ദമംഗലത്തുകാര്‍ക്ക് ആശ്വാസം; സര്‍വീസ് റോഡ് വഴി ഇരുവശങ്ങളിലേക്കും ഗതാഗതത്തിന് അനുമതി

ചേന്ദമംഗലത്തുകാര്‍ക്ക് ആശ്വാസം; സര്‍വീസ് റോഡ് വഴി ഇരുവശങ്ങളിലേക്കും ഗതാഗതത്തിന് അനുമതി

4 weeks ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

പോലിസിനു നേരെ കയ്യേറ്റം: 3 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു

3 months ago
പെരിയ വിധി സിപിഎം തിരക്കഥക്കേറ്റ തിരിച്ചടി: ഷാഫി പറമ്പില്‍

പെരിയ വിധി സിപിഎം തിരക്കഥക്കേറ്റ തിരിച്ചടി: ഷാഫി പറമ്പില്‍

5 months ago
കെട്ടിടത്തിലെ കൈവരികൾക്കിടയിൽ കാൽ കുടുങ്ങി; വയോധികക്ക് രക്ഷകരായി ഫയർഫോഴ്സ്

കെട്ടിടത്തിലെ കൈവരികൾക്കിടയിൽ കാൽ കുടുങ്ങി; വയോധികക്ക് രക്ഷകരായി ഫയർഫോഴ്സ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal