Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അറക്കിലാട് ആരാധന സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം 23ന്‌

March 20, 2025
in പ്രാദേശികം
A A
അറക്കിലാട് ആരാധന സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം 23ന്‌
Share on FacebookShare on Twitter

അറക്കിലാട്: അറക്കിലാട് ആരാധന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി
ആഘോഷത്തിന് 23ന്‌ തുടക്കമാവും. 2026 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയില്‍  മെഡിക്കല്‍ ക്യാമ്പുകള്‍, സാംസ്‌കാരിക പ്രഭാഷണങ്ങള്‍, കലാമൂല്യമുള്ള സിനിമ പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, സംഗീത നാടക കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട്  23 ഞായറാഴ്ച 9 മണി മുതല്‍ 12 മണി വരെ കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച്
സൗജന്യ നേത്രപരിശോധനയും തിമിര ശാസ്ത്രക്രിയ നിര്‍ണയ ക്യാമ്പും നടത്തപെടും. സുവര്‍ണ ജൂബിലി ആഘോഷം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. രാജേഷ് (രൂപം ആര്‍ട്‌സ്) രൂപകല്പന ചെയ്ത സുവര്‍ണ്ണ ജൂബിലി ലോഗോ പ്രസിദ്ധ നാടക സംവിധായകന്‍ മനോജ് നാരായണന്‍ പ്രകാശനം ചെയ്യും.

1976 ലാണ് ആരാധന കലാ-കായിക-സാംസ്‌കാരിക വേദി പിറവിയെടുത്തത്. പിന്നീട്ട കാലം ഈ മേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തി. സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് എന്‍.പി ബാലകൃഷ്ന്‍ ചെയര്‍മാനും വിനോദ് അറക്കിലാട് ജനറല്‍ കണ്‍വീനറും എം.പി.വിജീഷ് ട്രഷററുമായി നൂറ്റി ഒന്ന് അംഗ സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിനോദ് അറക്കിലാട്, വിജീഷ് എം.പി, സതീഷ് കൊടുവാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചനയും ഭീകരവിരുദ്ധ പ്രതിജ്ഞയും

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചനയും ഭീകരവിരുദ്ധ പ്രതിജ്ഞയും

2 weeks ago
അവശ്യമരുന്നുകളുടെ വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

അവശ്യമരുന്നുകളുടെ വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

4 weeks ago
ആശവര്‍ക്കര്‍മാരുടെ വിഷയം ലോ​ക്സ​ഭ​യി​ൽ ഉന്നയിച്ച് കോണ്‍ഗ്രസ്

ആശവര്‍ക്കര്‍മാരുടെ വിഷയം ലോ​ക്സ​ഭ​യി​ൽ ഉന്നയിച്ച് കോണ്‍ഗ്രസ്

3 months ago

വ്യാ​ഴാ​ഴ്ച വ​രെ വേ​ന​ൽ​മ​ഴ​ക്കു സാ​ധ്യ​ത

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal