എടച്ചേരി: പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഇരിങ്ങണ്ണൂര്‍ റോഡില്‍ വയലോരം ബസ് സ്റ്റോപ്പിന് സമീപം
ചിറപ്പുറത്ത് താഴെക്കുനി വിജീഷാണ് (38) മരിച്ചത്. ഇന്നലെ ബന്ധുവിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍
ഏറ്റുവാങ്ങി സംസ്‌കരിച്ചു. രണ്ട് വര്‍ഷത്തോളം പ്രവാസിയായിരുന്നു.
അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: രാധ. ഭാര്യ: ശില്‍പ. മകന്‍: ആര്‍വിന്‍ (പുറമേരി പ്രൊവിഡന്‍സ് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാജേഷ്,രജീഷ്, രജിലേഷ്.

അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: രാധ. ഭാര്യ: ശില്‍പ. മകന്‍: ആര്‍വിന്‍ (പുറമേരി പ്രൊവിഡന്‍സ് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാജേഷ്,രജീഷ്, രജിലേഷ്.