ആയഞ്ചേരി: ലഹരിമാഫിയക്കും ഉറക്കം നടിക്കുന്ന സര്‍ക്കാരിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി
ആയഞ്ചേരിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. മക്കള്‍ മുക്കില്‍ നിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് ആയഞ്ചേരിയില്‍ സമാപിച്ചു. രാത്രി തറാവീഹ് നമസ്‌കാരത്തിന് ശേഷം നടത്തിയ മാര്‍ച്ചിലും തുടര്‍ന്ന് ആയഞ്ചേരിയില്‍ നടന്ന പൊതുയോഗത്തിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അബ്ദുറഹിമാന്‍ പ്രസംഗിച്ചു. തുടര്‍ന്ന്
പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നെച്ചാട്ട് കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി.ഷാജഹാന്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ.സി മുജീബ് റഹ്‌മാന്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി.എ നൗഫല്‍ സ്വാഗതവും ട്രഷറര്‍ ഇ.പി സലിം നന്ദിയും പറഞ്ഞു.

