
കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി.
അടുത്തകാലത്തൊന്നും മറ്റേതെങ്കിലും ബഹിരാകാശ സഞ്ചാരികളെ കുറിച്ച് ഭൂമിയിലെ മനുഷ്യര്‍ ഇത്രയേറെ ആശങ്കപ്പെട്ടിട്ടുണ്ടാവില്ല. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത് മുതല്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും എപ്പോള്‍ തിരികെ എത്തിക്കുമെന്നതിലും അവരുടെ ആരോഗ്യത്തെ കുറിച്ചുമായിരുന്നു പലരുടേയും ആശങ്ക.