Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കളഞ്ഞുകിട്ടിയ എടിഎം കാർഡുപയോഗിച്ച് പണംതട്ടി; വനിതാ നേതാവിനെ പുറത്താക്കി ബിജെപി

March 18, 2025
in കേരളം
A A
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ
Share on FacebookShare on Twitter

ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് പാർട്ടി. ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്തിലെ തിരുവൻവണ്ടൂർ ഡിവിഷൻ അംഗമായ സുജന്യ ഗോപിയെയാണ് ബിജെപി പുറത്താക്കിയത്. നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സുജന്യ ഗോപി സ്ഥാനങ്ങൾ രാജിവച്ചത്. ജില്ലയിലെ മഹിളാമോർച്ചാ ഭാരവാഹി കൂടിയായിരുന്നു സുജന്യ.

സംഭവത്തിൽ സുജന്യ ഗോപിയും (42) അവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോനും (46) നേരത്തെ അറസ്റ്റിലായിരുന്നു. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാർച്ച 14നാണ് എടിഎം കാർഡ് ഉൾപ്പെടുന്ന വിനോദിന്റെ പേഴ്സ് നഷ്ടമാകുന്നത്.

കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ടതിന് ശേഷം തിരികെ വരുന്നതിനിടെ വഴിയിൽ വച്ചാണ് പേഴ്സ് നഷ്ടമായത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. പിന്നാലെ സലിഷ് പേഴ്സ് ലഭിച്ച വിവരം സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്ന് 25,000 രൂപ പിൻവലിക്കുകയായിരുന്നു.

RECOMMENDED NEWS

മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

3 months ago
എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

3 months ago
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

5 months ago
പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal