Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

താമരശേരി കക്കാട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

March 18, 2025
in പ്രാദേശികം
A A
താമരശേരി കക്കാട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Share on FacebookShare on Twitter

താ​മ​ര​ശേ​രി:  കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. താ​മ​ര​ശേ​രി ക​ക്കാ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഈങ്ങാപ്പുഴ സ്വദേശി യാ​സ​ര്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ ഷി​ബി​ല​യെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്.
ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷി​ബി​ല​യു​ടെ പി​താ​വ് അ​ബ്ദു​റ​ഹ്‌​മാ​ന്‍, മാ​താ​വ് ഹ​സീ​ന എ​ന്നി​വ​ര്‍​ക്കും വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​റ​ഹ്‌​മാ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഹ​സീ​ന​യെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും  പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ത്തി​​യ യാ​സ​ര്‍ ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഷി​ബി​ല സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്ന് ക​ഴി​ഞ്ഞി​രു​ന്ന​ത്.
നേ​ര​ത്തേ യാ​സ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ഷി​ബി​ല​യും കു​ടും​ബ​വും താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇന്ന് വൈകിട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം വീട്ടിലെത്തിയ യാസിർ ആദ്യം ഭാര്യ ഷിബിലയെ ആക്രമിച്ചു.  ഇത് തടയാൻ എത്തിയപ്പോഴാണ്  ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.
ആക്രമണശേഷം കടന്നുകളഞ്ഞ യാസിറിനായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. പൂനൂരിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് ഇയാൾ കാറിൽ ഇന്ധനം നിറച്ചശേഷം കടന്നുകളഞ്ഞതായാണ് വിവരം.

RECOMMENDED NEWS

കുടുംബ സംഗമം കലാവിരുന്നായി

കുടുംബ സംഗമം കലാവിരുന്നായി

4 months ago
പാടം നിറയെ താമരപ്പൂക്കള്‍; കാണാം സുന്ദരക്കാഴ്ച

പാടം നിറയെ താമരപ്പൂക്കള്‍; കാണാം സുന്ദരക്കാഴ്ച

3 weeks ago
മയക്കുമരുന്നിനെതിരെ നാടുണരുന്നു; പാലയാട് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ നാടുണരുന്നു; പാലയാട് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

3 months ago
അധ്യാപികയുടെ മരണം: കെപിഎസ്ടിഎ പ്രതിഷേധപ്രകടനം നടത്തി

അധ്യാപികയുടെ മരണം: കെപിഎസ്ടിഎ പ്രതിഷേധപ്രകടനം നടത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal