Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വാര്‍ഡ് വിഭജനം: ഹിയറിങില്‍ 784 പരാതികള്‍ പരിഗണിച്ചു

March 17, 2025
in കേരളം
A A
വാര്‍ഡ് വിഭജനം: ഹിയറിങില്‍ 784 പരാതികള്‍ പരിഗണിച്ചു
Share on FacebookShare on Twitter

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിശ്ചയിച്ച ഡീലിമിറ്റേഷന്‍ കമ്മിഷന്‍ കോടതി വിധിയെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന പരാതികളുടെ ഹിയറിങ് പൂര്‍ത്തിയാക്കി. ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുമായ എ.ഷാജഹാന്‍, കമ്മിഷന്‍ അംഗം എസ്.ഹരികിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ഹിയറിങ്ങില്‍ ആകെ 784 പരാതികള്‍ പരിഗണിച്ചു.
ഹാജരായ മുഴുവന്‍ കക്ഷികളുടെയും പരാതികളും കമ്മിഷന്‍ കേട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്ന ഹിയറിങ് നടപടികള്‍ സര്‍ക്കാര്‍ അപ്പീലിന് ഫെബ്രുവരി 24 ന് ഡിവിഷന്‍ ബെഞ്ച് നല്‍കിയ അനുകൂല ഉത്തരവിനെ തുടര്‍ന്നാണ് ഹിയറിംഗ് നടത്തിയത്. ഫെബ്രുവരി 13, 14 തിയ്യതികളില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നേരത്തേ 1954 പരാതികള്‍ പരിഗണിച്ചിരുന്നു.
ഇന്നു നടന്ന ഹിയറിംഗില്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലായി ആകെ എട്ട് മുനിസിപ്പാലിറ്റികളുടേതും രണ്ട് ഗ്രാമപഞ്ചായത്തുകളുടേതുമാണ് പരിഗണിച്ചത്.
രാവിലെ ഒമ്പത് മുതല്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി, 10 മണി മുതല്‍ പയ്യോളി, മുക്കം, ഫറോക്ക് മുനിസിപ്പാലിറ്റികള്‍, 11 മുതല്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മട്ടന്നൂര്‍, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികള്‍, ഉച്ച 12 മണി മുതല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കാസര്‍കോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എന്നീ ക്രമത്തിലാണ് പരാതികള്‍ പരിഗണിച്ചത്.
ഹിയറിങ്ങില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി ജോസ്‌ന മോള്‍, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) ശീതള്‍ ജി മോഹന്‍ എന്നിവരുമുണ്ടായിരുന്നു.

 

RECOMMENDED NEWS

അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി

അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി

3 months ago

ചോറോട് പഞ്ചായത്തിൽ വികസന സെമിനാർ നടത്തി; 12 കോടിയുടെ പദ്ധതി

5 months ago
ഉത്സവങ്ങൾക്ക് ആന നിർബന്ധമാണോ എന്ന്  പുനരാലോചിക്കേണ്ട സമയം:  മന്ത്രി എ.കെ.ശശീന്ദ്രൻ

ഉത്സവങ്ങൾക്ക് ആന നിർബന്ധമാണോ എന്ന് പുനരാലോചിക്കേണ്ട സമയം: മന്ത്രി എ.കെ.ശശീന്ദ്രൻ

4 months ago
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പിക്കും

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പിക്കും

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal