വടകര: കേരളമെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്രം കേരളത്തോട്
കാണിക്കുന്ന അവഗണനക്കും ജന വിരുദ്ധ നയത്തിനുമെതിരെ എല്‍ഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സമരം നടത്തി. തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തിയാമ് നിയോജക മണ്ഡലം തല സമരം സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. ടി.കെ.രാജന്‍, വി.പി.വാസു, ആയാടത്തില്‍ രവീന്ദ്രന്‍, ശ്രീജിത്ത് വള്ളില്‍, വിനോദ് ചെറിയത്ത്, സി.എച്ച്.ഹമീദ്, കെ. ജയപ്രകാശ്, കെ.കെ. മുഹമ്മദ്, ടി.പി.ഗോപാലന്‍, ടി.കെ.രാഘവര്‍ എന്നിവര്‍ സംസാരിച്ചു.
