Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മലിന ജലം പുറത്തേക്ക് ഒഴുക്കുന്നു; ആശുപത്രിക്ക് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസ്

March 16, 2025
in പ്രാദേശികം
A A
മലിന ജലം പുറത്തേക്ക് ഒഴുക്കുന്നു; ആശുപത്രിക്ക് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസ്
Share on FacebookShare on Twitter

വടകര: മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വീരഞ്ചേരിയിലെ സീയം ഹോസ്പിറ്റലില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഈ പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ആരോഗ്യവിഭാഗം രംഗത്തെത്തിയത്.
മലിന ജലം മതിയായ സംഭരണികളില്‍ ശേഖരിക്കാതെ ഹോസ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇത് ഈ മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയാണ്. മഴ പെയ്താല്‍ താഴ്ന്ന പ്രദേശത്താകെ ദുരിതം വിതക്കും. ഇതു സംബന്ധിച്ച് നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്. ആശുപത്രിക്ക് പരിസരത്ത് താമസിക്കുന്ന ഏഴ് പേര്‍ക്ക് കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവിഭാഗത്തിന്റെ പരിശോധന.
ആശുപത്രിക്ക് പിറക് വശത്തെ പഴയ കെട്ടിടത്തിന് സമീപം ഉപയോഗശൂന്യമായ ഫര്‍ണിച്ചറും ക്ലോസറ്റും അലക്ഷ്യമായി കൂട്ടിയിട്ടതായി കണ്ടെത്തി.
ഹോസ്പിറ്റലിന് മുന്‍ വശത്തെ ഫാര്‍മസിക്കരികില്‍ സ്ലാബിട്ട് ടൈല്‍ പാകിയതിനുള്ളിലെ കിണര്‍ വെള്ളം ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കാണാന്‍ സാധിച്ചു. 48 മണിക്കൂറിനുള്ളില്‍ മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കാന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.സന്ധ്യ, പബ്ലിക് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.രൂപേഷ്, പി.അജിന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ പിഴ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി.രമേശന്‍ അറിയിച്ചു.

RECOMMENDED NEWS

സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങി; തോട് ശുചീകരിച്ചു

സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങി; തോട് ശുചീകരിച്ചു

3 months ago
കേന്ദ്ര ബജറ്റിലെ അവഗണന, പ്രധാനമന്ത്രിക്ക്  കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു

കേന്ദ്ര ബജറ്റിലെ അവഗണന, പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു

4 months ago
വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

2 months ago

മാലിന്യമുക്തം നവകേരളം: സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal