കുറ്റ്യാടി: മയക്കുമരുന്നിന്റെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന വര്‍ത്തമാന
കാലത്ത് അതില്‍ നിന്നു മോചനത്തിനായി കലയെ ലഹരിയായി മാറ്റണമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരം’ ചെമ്പകം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ചിന്താശക്തിയും ഇച്ഛാശക്തിയും വളര്‍ത്തുന്ന സര്‍ഗാത്മകത വികസിപ്പിക്കുന്ന പ്രസക്തവും പ്രയോജനപ്രദവുമായ സാധ്യതകള്‍ വളര്‍ത്താനുതകുന്ന കലാ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണ്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.എം.അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയായി. വിദ്യാരംഗം കുന്നുമ്മല്‍ ഉപജില്ല നേരത്തെ നടത്തിയ വിവിധ പരിപാടികളില്‍ സമ്മാനാര്‍ഹരായവരും ഉപജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.ആര്‍.അഫീഫും സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി.ദിനേശനും സ്‌നേഹാദരം ഏറ്റുവാങ്ങി. വിദ്യാരംഗം കണ്‍വീനര്‍ പി.പി.ദിനേശന്‍, വാര്‍ഡ് മെമ്പര്‍ എം.കെ.അബ്ദുള്‍ ലത്തീഫ്, പ്രധാനാധ്യാപിക സി.കെ.സുനി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ബാലന്‍ തളിയില്‍, പി.പി.ശ്രീജിത്ത്, ഇല്ലത്ത് അസീസ്, ടി.കെ.മുഹമ്മദ് റിയാസ്, ടി.വി.രാഹുല്‍, യു.വി.വിനോദ്, നവാസ് മൂന്നാം കൈ, കെ.കെ.ദീപേഷ് കുമാര്‍, കെ.കെ.ഷറഫുന്നിസ, പി.എം.അഖിലേഷ്,
ബി.മുഷ്താഖ്, കെ.പി.ശാക്കിര്‍, പി.ടി.റഫീഖ്, പി.കെ.ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.


