നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളയം ബ്ലോക്ക് കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രാത്രികാല ആരോഗ്യ ശുചിത്വ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ പാലും പാലുല്‍പന്നങ്ങളും, തീയതി രേഖപ്പെടുത്താത്ത മസാല പായ്ക്കറ്റുകള്‍, ശുചിത്വം പാലിക്കാതെ വില്‍പനക്ക് വെച്ച ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ എന്നിവ നശിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ് പ്രദര്‍ശിപ്പിക്കാതെ ഭക്ഷ്യവസ്തുക്കളുടെ പാചകം വിതരണം മുതലായവയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ ഉടന്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍
നിര്‍ദ്ദേശിച്ചു. മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കിയ ഹോട്ട് ന്‍ സ്‌പോട്ട് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നു കേന്ദ്ര പുകയില നിയമം – 2003 പ്രകാരം 6000 രൂപ പിഴ ഈടാക്കി. ഫാമിലി ബിഗ് മാര്‍ട്ട്, അമാനി സ്റ്റോര്‍, ഗള്‍ഫ് ധന, അല്‍ക്കാ മന്തി റസ്റ്റോറന്റ്, ഹോട്ട് ന്‍ സ്‌പോട്ട്, സി വി സ്റ്റോര്‍ -പട്ടാണി എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍ എ.എം, കെ. ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂനി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് കുമാര്‍
കെ .പി , ഷിബിനബായ്.കെ, സുധീഷ് പി.കെ, ഉണ്ണികൃഷ്ണന്‍ പി കെ, അഞ്ജിതഹരിദാസ്. പി എന്നിവര്‍ പങ്കെടുത്തു .
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന തുടരുമെന്നും .പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വളയം സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: സിന്ധു കെ.പി അറിയിച്ചു.