വടകര: വടകരയില്‍ നടന്ന ‘ലോക നിദ്രാദിന’ ആചരണം വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി. സൗഹൃദ
കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സര്‍വം ഉറക്കമയമായി.
ഉറക്കത്തെ കുറിച്ചുള്ള പ്രഭാഷണം, കാഴ്ചപ്പാടുകള്‍, അനുഭവ വിവരണം, ഉറക്കം ഉള്ളടക്കമായി വരുന്ന ഗാനങ്ങളുടെ ആലാപനം തുടങ്ങിയ ഇനങ്ങള്‍ പരിപാടിയെ വേറിട്ടതാക്കി. ഉറക്കത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും വിവിധ ഘട്ടങ്ങളെ കുറിച്ചും ആരോഗ്യത്തിന് ഉറക്കം എത്രമാത്രം അനിവാര്യമാണ് എന്നതിനെക്കുറിച്ചും ഡോ. എം മുരളീധരന്റെ പ്രഭാഷണം വിജ്ഞാനപ്രദമായി. ഉറക്കത്തെ കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളും അനുഭവ
വിവരണങ്ങളും പങ്കുവെച്ചുകൊണ്ട് എടയത്ത് ശ്രീധരന്‍, വടയക്കണ്ടി നാരായണന്‍, സി.പി.ചന്ദ്രന്‍, വത്സലന്‍ കുനിയില്‍, ആഫിസ് കുന്നത്ത്, വി.ടി സദാനന്ദന്‍, വത്സല വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രേംകുമാര്‍ വടകര, ഹരിതാ രാജ്, മണലില്‍ മോഹനന്‍, സുരേഷ് പുത്തലത്ത് എന്നിവര്‍ ഉറക്കത്തെ കുറിച്ചുള്ള ഗാനങ്ങളും താരാട്ട് പാട്ടുകളും ആലപിച്ചു. ഇനിയങ്ങോട്ട് മറ്റ് ദിനാചരണങ്ങളും നടത്തണമെന്ന തീരുമാനവുമായാണ് കൂട്ടായ്മ പിരിഞ്ഞത്.