Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പുമായി കേരളവും

March 14, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർനിർണയ തീരുമാനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളത്തിന്‍റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധൃതി
പിടിച്ച നീക്കമെന്നും വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അ​തേ​സ​മ​യം ലോ​ക്സ​ഭ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​നെ​തി​രാ​യ ചെ​ന്നൈ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യമ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി പ​ഴ​നി​വേ​ൽ ത്യാ​ഗ​രാ​ജ​നും ത​മി​ഴ​ച്ചി ത​ങ്ക​പാ​ണ്ഡ്യ​ൻ എം​പി​യും മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ ക്ഷ​ണ​ക്ക​ത്ത് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പ് ന​ൽ​കി​യ പി​ണ​റാ​യി സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​പ്പം നി​ൽ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി. ഈ ​മാ​സം 22നാണ് ചെന്നൈയില്‍ സമ്മേളനം.

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

ഇ​ടു​ക്കിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെ​ട്ടി​ക്കൊന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

3 months ago
മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു

മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു

5 months ago

എംടിയിലൂടെ……; വടകരയില്‍ ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി

4 months ago

എംടിക്ക് ഇന്ന് സര്‍ഗാലയയില്‍ ആദരം; എംടിയെ ആധാരമാക്കിയ കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal