അഴിയൂര്‍: ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ ചോമ്പാല്‍ ഹാര്‍ബറിന് സമീപം ആരോഗ്യ കേന്ദ്രം പണിയുന്നതിന് ദുബൈയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റഹീം മറിയാസ് വക ധനസഹായം
കൈമാറി. അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാജിക്ക് റഹീം മാറിയാസിന്റെ ജ്യേഷ്ഠന്‍ ഹംസ (ഉച്ചൂക്ക) തുക കൈമാറി. പഞ്ചായത്ത് ഓഫീസിലെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ 12ാം വാര്‍ഡ് മെമ്പര്‍ ലീല, ഇസ്മായീല്‍ ഹാജി അജ്മാന്‍, സിഎച്ച് സെന്റര്‍ മാഹി ചെയര്‍മാന്‍ എ.വി യുസഫ്, ഇസ്മായില്‍ കേളോത്ത്, സുരേഷ്, അനിക എന്നിവര്‍ സംബന്ധിച്ചു.

