Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പുഴയില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

March 13, 2025
in ചരമം, പ്രാദേശികം
A A
പുഴയില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി
Share on FacebookShare on Twitter

കൊയിലാണ്ടി: കൊയിലാണ്ടി നെല്യാടിക്കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് താവോടിച്ചി കണ്ടി വേണുവാണ് (55) മരിച്ചത്. അത്തോളി സ്വദേശിയായ വേണു മുചുകുന്നിലാണ് താമസം. ഓട്ടോഡ്രൈവറാണ്. ഭാര്യ: അനിത.
വ്യാഴാഴ്ച ഒരു മണിയോടെ പാലത്തിനു സമീപം ചെരുപ്പും കണ്ണടയും അഴിച്ച് വെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചു. കോഴിക്കോട് നിന്നെത്തിയ അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ നാലരയോടുകൂടി പാലത്തിനു സമീപത്തു നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ എഎസ്ടിഒ പി.എം.അനില്‍കുമാര്‍, എഫ്ആര്‍ഒമാരായ എം. ജാഹിര്‍, കെ.സുകേഷ്, ഇ.എം.നിധിപ്രസാദ്, എന്‍.പി.അനൂപ്, അമല്‍ദാസ്, കെ.ഷാജു, എസ്.പി.സുജിത്ത്, മുഹമ്മദ് റയീസ്, നിഖില്‍ മല്ലിശേരി, അഭിലാഷ്, സിബി, മനു, ഹോം ഗാര്‍ഡുമാരായ ബാലന്‍ ടി പി, രാംദാസ് വിച്ചിച്ചേരി, ബാലന്‍, ഇ എം. ഷൈജു എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

പുലേക്കണ്ടി താഴക്കുനി കല്യാണി അന്തരിച്ചു

പുലേക്കണ്ടി താഴക്കുനി കല്യാണി അന്തരിച്ചു

4 months ago
മാങ്ങോട്ട് പാറ ശുചിത്വ ടൗണായി ; പ്രഖ്യാപനം നടത്തി

മാങ്ങോട്ട് പാറ ശുചിത്വ ടൗണായി ; പ്രഖ്യാപനം നടത്തി

3 months ago
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും പാക് പ്രകോപനം

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും പാക് പ്രകോപനം

4 weeks ago
ദേശീയപാത തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: ഷാഫി പറമ്പില്‍ എംപി

ദേശീയപാത തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: ഷാഫി പറമ്പില്‍ എംപി

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal