Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജിബിന് കരുത്തും കരുതലുമേകി സര്‍ക്കാര്‍

March 13, 2025
in പ്രാദേശികം
A A
ജിബിന് കരുത്തും കരുതലുമേകി സര്‍ക്കാര്‍
Share on FacebookShare on Twitter

കോഴിക്കോട്: ശാരീരികമായ വെല്ലുവിളികളെ അതിജീവിക്കാനുള്ള ജിബിന്‍ കുമാറിന്റെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുകയാണ് സംസ്ഥാന സര്‍ക്കാര്‍. വര്‍ഷങ്ങള്‍ കൊണ്ട് പൊരുതി നേടിയ ജീവിതത്തിന്റെ പുതിയ വഴികളിലേക്ക് സഞ്ചരിക്കാന്‍ ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് മേപ്പയൂര്‍ സ്വദേശി ജിബിനിന് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കി. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണ പരിപാടിയില്‍ ജിബിനിന് ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറിയത്. സര്‍ക്കാര്‍ നല്‍കിയ സഹായത്തിനും പിന്തുണക്കും നന്ദിയുണ്ടെന്ന് ജിബിന്‍ പറഞ്ഞു. 2017 ല്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് ജിബിന് നട്ടെല്ലിന് പരിക്കു പറ്റുന്നത്. കണ്ണുകള്‍ മാത്രം ചലിക്കുന്ന രീതിയിലേക്ക് ജീവിതം കൈവിട്ട് പോയപ്പോള്‍ കരുത്തായത് കുടുംബമാണെന്ന് ജിബിന്‍ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയും ഫിസിയോ തെറാപ്പിയുമാണ് ശരീരത്തിന്റെ പാതിയോളം ചലനം വീണ്ടെടുക്കാന്‍ സഹായകരമായത്. നാട്ടുകാരുടെ ചികിത്സാ സഹായത്തോടെയാണ് ഫിസിയോ തെറാപ്പി നടത്തുന്നത്. അനിയത്തി ഗീതു മുഴുവന്‍ സമയവും കരുത്തും താങ്ങുമായി കൂടെയുണ്ട്.

 

RECOMMENDED NEWS

ഷൈനി പ്രകാശ് ആവളക്ക് കലാഭവന്‍ മണി പുരസ്‌കാരം

ഷൈനി പ്രകാശ് ആവളക്ക് കലാഭവന്‍ മണി പുരസ്‌കാരം

4 months ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

ചൂടുകാലം; പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്

3 months ago
ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തില്‍ ഭരതനാട്യം അരങ്ങേറ്റം ഇന്ന്

ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തില്‍ ഭരതനാട്യം അരങ്ങേറ്റം ഇന്ന്

3 months ago

സിപിഎം ജില്ലാ സമ്മേളനം: നാട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്ന് മെഡിക്കല്‍ ക്യാമ്പ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal