മടപ്പള്ളി: ദേശീയപാത മടപ്പള്ളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അഴിയൂര്‍ കോറോത്ത് റോഡ്
പടിഞ്ഞാറെ അത്താണിക്കല്‍ ശരത് (34)ആണ് മരിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ പെരിന്തല്‍മണ്ണ സൈറ്റില്‍ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ്. ഇന്നലെ രാത്രി ലോറി ഇടിച്ചാണ് മരണം. അച്ഛന്‍: സദാനന്ദന്‍. അമ്മ: ശ്യാമള. സഹോദരങ്ങള്‍: സന്ദീപ്, സനൂപ്. ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
