Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂര്‍ കുന്നുംമഠത്തില്‍ ക്ഷേത്രം കളിയാട്ട മഹോത്സവം 15 മുതല്‍

March 13, 2025
in പ്രാദേശികം
A A
അഴിയൂര്‍ കുന്നുംമഠത്തില്‍ ക്ഷേത്രം കളിയാട്ട മഹോത്സവം 15 മുതല്‍
Share on FacebookShare on Twitter

മാഹി: അഴിയൂര്‍ കുന്നുംമഠത്തില്‍ ശ്രീ കളരിഭഗവതി-വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങയേറും കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും 15 മുതല്‍ 19 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 15 ന് രാത്രി ഏഴിന് കൊച്ചിന്‍ കലാരസികയുടെ ഫീല്‍ ഗുഡ് കോമഡി ഷോ. 16 ന് രാവിലെ 9 മണിക്ക് പത്മമിട്ട് പൂജ, 10 മണിക്കും 10.45 നും മധ്യേ കുടയേറ്റ്. കുടവരവ് ഘോഷയാത്ര രാവിലെ 9.30 ന് അഴിയൂര്‍ ശ്രീ പരദേവതാക്ഷേത്ര പരിസരത്ത് നിന്ന് പുറപ്പെടും. ഉച്ച 12 മണിക്ക് അന്നദാനം. രാത്രി ഏഴിന് കളമെഴുത്തും പാട്ടും.
രാത്രി എട്ടിന് പന്തീരായിരം തേങ്ങയേറ്. 17 ന് വൈകു. അഞ്ചിന് കലവറനിറക്കല്‍ ഘോഷയാത്ര, 6.30 ന് നട്ടത്തിറ, ശാസ്തപ്പന്‍ വെള്ളാട്ടം. 18 ന് വൈകു. ആറു മുതല്‍ ഇളനീര്‍ വരവ്, ഗുളികന്‍, വേട്ടയ്‌ക്കൊരുമകന്‍, കണ്ഠാകര്‍ണന്‍, ഭഗവതി, ശാസ്തപ്പന്‍, ഗുരു വെള്ളാട്ടങ്ങളും പാലെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും നടക്കും. 19 ന് പുലര്‍ച്ചെ മൂന്നു മുതല്‍ ഗുളികന്‍ ഇളംകോലം, 3.30 ന് ഗുളികന്‍ തിരുമുടിവെപ്പ്, രാവിലെ അഞ്ചു മുതല്‍
കണ്ഠാകര്‍ണന്‍ തിറ, 9.30 ന് ഗുരു തിറ, 10.30 ന് ശാസ്തപ്പന്‍ തിറ, 12 മണിക്ക് അന്നദാനം, ഉച്ച രണ്ടു മുതല്‍ ഭഗവതി ഇളംകോലം, തിരുമുടി നിവര്‍ത്തല്‍,
വേട്ടയ്‌ക്കൊരുമകന്‍ തിറ, വൈകുന്നേരം 5.30 ന് തേങ്ങയേറ്, ആറു മുതല്‍ ഗുരുതി തര്‍പ്പണം, 6.30 ന് ആറാട്ട് (താലപ്പൊലി), ഏഴിന് ദൈവങ്ങളെ കുടിയിരുത്തല്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുന്നും മഠത്തില്‍ അശോകന്‍, കെ.ടി.കെ.സന്ദീപന്‍, കെ.എം.വിനോദന്‍, വി.എം.മനീഷ്, ഉദയകുമാര്‍ ഡോട്ട്‌സ്, പി.റിജേഷ് എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

വടകര ജനതാ ഹോസ്പിറ്റല്‍ നവീകരിച്ചു; ഉദ്ഘാടനം തിങ്കളാഴ്ച

വടകര ജനതാ ഹോസ്പിറ്റല്‍ നവീകരിച്ചു; ഉദ്ഘാടനം തിങ്കളാഴ്ച

2 weeks ago
കല്ലാച്ചി സൂര്യാ സ്റ്റുഡിയോ ഉടമ രമേശന്‍ അന്തരിച്ചു

കല്ലാച്ചി സൂര്യാ സ്റ്റുഡിയോ ഉടമ രമേശന്‍ അന്തരിച്ചു

2 weeks ago
പടിക്കത്താഴെ അംഗനവാടി സ്മാര്‍ട്ടാവും; കെട്ടിടം പണിയുന്നു

പടിക്കത്താഴെ അംഗനവാടി സ്മാര്‍ട്ടാവും; കെട്ടിടം പണിയുന്നു

3 months ago
ആനകള്‍ ഇടഞ്ഞുണ്ടായ ദുരന്തം: ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ആനകള്‍ ഇടഞ്ഞുണ്ടായ ദുരന്തം: ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal