കൊയിലാണ്ടി: ട്രെയിനിന്റെ അടിവശത്ത് തീ പിടിച്ചത് ആശങ്ക പരത്തി. കൊയിലാണ്ടിയിലെത്തിയ 66323
കണ്ണൂര്‍-ഷൊര്‍ണുര്‍ പാസഞ്ചര്‍ മെമു ട്രെയിനിന്റെ അടിഭാഗത്താണ് തീ കാണപ്പെട്ടത്. റെയില്‍വേ ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് വന്‍അപകടം ഒഴിവാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ട്രെയിനിന്റെ അടിവശത്ത് തീ പടര്‍ന്നത്. സ്റ്റേഷന്‍ സുപ്രണ്ട് ടി. വിനു,
പോയ്ന്റ്‌സ്മാന്‍ പ്രത്യുവിന്‍, അഭിനന്ദ് എന്നിവര്‍ ചേര്‍ന്ന് ഉടന്‍ തീ അണക്കുകയായിരുന്നു. ബ്രേക്ക് ബെന്‍ഡിങ്
മൂലമാണ് തീ ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈകുന്നേരം 6.50 ഓടെ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
-സുധീര്‍ കൊരയങ്ങാട്

പോയ്ന്റ്‌സ്മാന്‍ പ്രത്യുവിന്‍, അഭിനന്ദ് എന്നിവര്‍ ചേര്‍ന്ന് ഉടന്‍ തീ അണക്കുകയായിരുന്നു. ബ്രേക്ക് ബെന്‍ഡിങ്

-സുധീര്‍ കൊരയങ്ങാട്