കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ്
(50) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിനെ മകന്‍ സനല്‍ മര്‍ദിച്ചത്.
ചില കുടുംബ പ്രശ്‌നങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ഉത്സവത്തിന് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഗിരീഷിനെ കാണാനായി സനല്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഇതേ തുടര്‍ന്ന് മകന്‍ സനല്‍ ഗിരീഷിനെ പിടിച്ച് തള്ളുകയും പിറകിലേക്ക് തലയടിച്ചു വീഴുകയുമായിരുന്നു. തലയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗിരീഷ് ഇന്നാണ് മരണപ്പെടുന്നത്. സനലിനായുള്ള അന്വേഷണം നല്ലളം പോലീസ് ഊര്‍ജിതമാക്കി.