Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

പാക്കിസ്ഥാനില്‍ ഭീകരര്‍ തട്ടിയെടുത്തത് ട്രെയിന്‍; 140 പേരെ സേന മോചിപ്പിച്ചു

March 12, 2025
in വിദേശം
A A
പാക്കിസ്ഥാനില്‍ ഭീകരര്‍ തട്ടിയെടുത്തത് ട്രെയിന്‍; 140 പേരെ സേന മോചിപ്പിച്ചു
Share on FacebookShare on Twitter

കറാച്ചി: പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കിയതിനു പിന്നാലെ സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും (ബിഎല്‍എ) ഏറ്റുമുട്ടി. പാക്കിസ്ഥാന്‍ സുരക്ഷാ സേന സ്ഥലത്തെത്തി, വ്യോമാക്രമണം ഉള്‍പ്പെടെയുള്ള വന്‍ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം.
ബന്ദികളാക്കിയ 182 യാത്രികരില്‍ 104 പേരെ മോചിപ്പിച്ചതായി സൈന്യം അറിയിച്ചു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് മോചിപ്പിച്ചത്. ബാക്കിയുള്ളവര്‍ക്കായി മോചനശ്രമം തുടരുകയാണ്. 13 ഭീകരരെ വധിക്കുകയും ചെയ്തു. അതേസമയം, 30 പാക് സൈനികരെ വധിച്ചതായി ബിഎല്‍എ അവകാശപ്പെട്ടു.
ബലൂചിസ്താന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി. കച്ചി ജില്ലയില്‍ അബെഗം പ്രദേശത്തുവെച്ചാണ് ഇവര്‍ ട്രെയിന്‍ റാഞ്ചിയത്. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒമ്പത് കോച്ചുകളുള്ള ട്രെയിനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു.

 

RECOMMENDED NEWS

റിട്ട.അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു

റിട്ട.അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു

5 months ago

വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ അറുപതുകാരന്‍ മരിച്ചു

4 months ago
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച

സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച

2 months ago

മലബാര്‍ മൂവി ഫെസ്റ്റിവല്‍ തുടങ്ങി; പ്രേക്ഷകരുടെ നിറസാന്നിധ്യം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal