Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വനിതാ പ്രതിഭകള്‍ അരങ്ങിലേറി; കലാവിരുന്ന് കൈയടി നേടി

March 11, 2025
in സാംസ്‌കാരികം
A A
വനിതാ പ്രതിഭകള്‍ അരങ്ങിലേറി; കലാവിരുന്ന് കൈയടി നേടി
Share on FacebookShare on Twitter

വള്ളിക്കാട്: ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയാസൂത്രണം 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കായി സംഘടിപ്പിച്ച കലാ മേള കൈയടി നേടി. പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നു പ്രായനിബന്ധന കാരണം കേരളോത്സവം, വയോജന സംഗമം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാവത്തവര്‍ക്കായി സംഘടിപ്പിച്ച പരിപാടി മികവുറ്റതായി. 41നും 59നും ഇടയില്‍ പ്രായമുള്ളവരാണ് ഈ അവസരം വിനിയോഗിച്ചത്. സഹോദരിമാരുടെ കലാവൈഭവം പ്രകടിപ്പിക്കുന്ന വിരുന്നായി മേള മാറി. നാടന്‍ പാട്ട്, ഒപ്പന, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട് കലാകാരി സുജിന വടകര മുഖ്യാതിഥിയായി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ ശ്യാമള പൂവ്വേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മധുസൂദനന്‍, ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ സി.നാരായണന്‍, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ മഠത്തില്‍, അബൂബക്കര്‍ വി.പി, പ്രസാദ് വിലങ്ങില്‍, ലിസി.പി, പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളില്‍, സിഡിഎസ് ചെയര്‍പെഴ്‌സണ്‍ കെ.അനിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് ആംഗം മനീഷ് കുമാര്‍ ടി.പി.സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജി കെ.നന്ദിയും പറഞ്ഞു. വിവിധ വാര്‍ഡുകളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ കലാമേളയില്‍ പങ്കെടുത്തു.

RECOMMENDED NEWS

പി.സി.ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു

പി.സി.ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു

4 months ago

വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങേകി ഏകോപന സമിതി; പത്ത് ലക്ഷം രൂപ വീതം കൈമാറി

4 months ago

തിരുമന നെല്ലിയുള്ള പറമ്പത്ത് നാണി അന്തരിച്ചു

4 months ago
കായക്കൊടി കെ.കെ.രാജീവന്‍ അന്തരിച്ചു

കായക്കൊടി കെ.കെ.രാജീവന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal