പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം
തെറ്റായിപ്പോയെന്ന് എ.പത്മകുമാര്‍. ഒരു ആശയത്തിന്റെ പിന്നാലെയാണ് താന്‍ നില്‍ക്കുന്നത്. മന്ത്രി വീണാ ജോര്‍ജിനെതിരായ പരാമര്‍ശം വ്യക്തിപരമല്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങള്‍ വന്നപ്പോള്‍ അതില്‍ പ്രതികരണം നടത്തിയതാണ്. പാര്‍ട്ടിക്കാരനെന്ന നിലയില്‍ പരസ്യ പ്രതികരണം പാടില്ലായിരുന്നുവെന്നും മറ്റൊരാളാണ് ഇത്തരത്തില്‍ സംസാരിച്ചതെങ്കില്‍ അയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് താന്‍
ആവശ്യപ്പെടുമായിരുന്നുവെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.
പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്തെടുക്കുന്ന ഏതൊരു തീരുമാനത്തിനൊപ്പവും താന്‍ നില്‍ക്കുമെന്നും ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത് മാധ്യമശ്രദ്ധ ലഭിക്കാന്‍ ആണെന്നും എ പത്മകുമാര്‍ പറഞ്ഞു. എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല എന്നാണ് ഇന്നലെ പറഞ്ഞത്. മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചു. നാളെ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.