Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ ആക്ഷന്‍ പ്ലാനുമായി ഗവര്‍ണര്‍

March 11, 2025
in കേരളം, വിദ്യാഭ്യാസം
A A
ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ ആക്ഷന്‍ പ്ലാനുമായി ഗവര്‍ണര്‍
Share on FacebookShare on Twitter

തിരുവനന്തപുരം: ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ലഹരിയോട് സന്ധിയില്ല’ എന്ന ക്യാമ്പയിന് ഗവര്‍ണര്‍ തന്നെ നേതൃത്വം നല്‍കും. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാം. പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എല്ലാ മാസവും ഒരു ദിവസം ലഹരി വിരുദ്ധ ആചരണം നടത്താനാണ് വിസിമാരുടെ യോഗത്തില്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നതില്‍ 90 ശതമാനവും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്. വിദ്യാര്‍ഥികളില്‍ രണ്ടു ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് കൂടാതെ ലഹരി തടയാനുള്ള നടപടികള്‍ സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും.
12 വിസിമാരും രണ്ട് രജിസ്ട്രാര്‍മാരും രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ച യോഗത്തിനെത്തി. സംസ്‌കൃതം, എംജി വിസിമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍മാരാണ് പങ്കെടുത്തത്.

RECOMMENDED NEWS

ബ്രൂവറിക്ക് അനുമതി നല്‍കിയത് വിവിധ വകുപ്പുകളുമായി ആലോചിക്കാതെയെന്ന് വി.ഡി.സതീശന്‍

ബ്രൂവറിക്ക് അനുമതി നല്‍കിയത് വിവിധ വകുപ്പുകളുമായി ആലോചിക്കാതെയെന്ന് വി.ഡി.സതീശന്‍

4 months ago
കുരിയാടി കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം; കൊടിയേറ്റം നാളെ

കുരിയാടി കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം; കൊടിയേറ്റം നാളെ

5 months ago

രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തില്‍; എങ്ങും ദേശസ്‌നേഹം തുളുമ്പുന്ന പരിപാടികള്‍

4 months ago
കോടഞ്ചേരി ആക്കല്‍ കൃഷ്ണന്‍ അന്തരിച്ചു

കോടഞ്ചേരി ആക്കല്‍ കൃഷ്ണന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal