Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്ന് 17 ലക്ഷം

March 10, 2025
in പ്രാദേശികം
A A
ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്ന് 17 ലക്ഷം
Share on FacebookShare on Twitter

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ നടുപ്പൊയിലില്‍ സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങാന്‍ വടകരഎംപി ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 17 ലക്ഷം രൂപ അനുവദിച്ചു. വടകര ലോകസഭാ മണ്ഡലത്തിലെ മൂന്ന് ബഡ്‌സ് സ്‌കൂളുകള്‍ക്ക് 17 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എംപി ആയ ശേഷം നടുപ്പൊയില്‍ ബഡ്‌സ് സ്‌കൂള്‍ ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ പിടിഎ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് എംപി നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയായിരുന്നു. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉയര്‍ത്തിക്കൊണ്ട് എംപിക്ക് നിവേദനം നല്‍കിയിരുന്നു. ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങാന്‍ ഫണ്ട് അനുവദിച്ച ഷാഫി പറമ്പില്‍ എംപിയെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്, പി പി ആലിക്കുട്ടി, എന്‍ സി കുമാരന്‍, സി കെ രാമചന്ദ്രന്‍, പി പി ദിനേശന്‍, നൗഷാദ് കോവിലത്ത്, ടി അശോകന്‍, കെ പി ഷാജു, നൗഷാദ് തെക്കാള്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, എന്‍ പി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു

RECOMMENDED NEWS

ഇന്നും ഇടിയോട്കൂടിയ മഴക്ക് സാധ്യത

3 months ago
വനിതാദിനം: ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം

വനിതാദിനം: ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം

3 months ago
രാജീവ് ഗാന്ധി രാജ്യത്തിന്റെ വികസന നായകന്‍: വി.ടി.ബല്‍റാം

രാജീവ് ഗാന്ധി രാജ്യത്തിന്റെ വികസന നായകന്‍: വി.ടി.ബല്‍റാം

3 weeks ago
വടകര കേന്ദ്രമായി ടൂറിസം പ്രമോഷന് സൊസൈറ്റി; ഉദ്ഘാടനം ശനിയാഴ്ച

വടകര കേന്ദ്രമായി ടൂറിസം പ്രമോഷന് സൊസൈറ്റി; ഉദ്ഘാടനം ശനിയാഴ്ച

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal