Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തില്‍ ഭരതനാട്യം അരങ്ങേറ്റം ഇന്ന്

March 10, 2025
in സാംസ്‌കാരികം
A A
ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തില്‍ ഭരതനാട്യം അരങ്ങേറ്റം ഇന്ന്
Share on FacebookShare on Twitter

കുറ്റ്യാടി: ഭക്തിക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറം കൊച്ചു കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് പ്രചോദനമാകുന്ന വേറിട്ട കാഴ്ചയ്ക്ക് വേദിയാവുകയാണ് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രം. ഗുളികന്‍തറ ഭഗവതി ക്ഷേത്ര സന്നിധിയില്‍ ഇന്ന് (തിങ്കള്‍) ഭരതനാട്യം അരങ്ങേറ്റം നടക്കും.
മൂന്നുവര്‍ഷമായി ഭരതനാട്യം പഠിച്ചു വരുന്ന കലാര്‍പ്പണ നൃത്ത വിദ്യാലയത്തിലെ പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റമാണ് രാത്രി ഏഴിനു ക്ഷേത്ര സന്നിധിയില്‍ നടക്കുന്നത്.
ചിത്രരചന, യോഗ, നൃത്തം തുടങ്ങി കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് ക്ഷേത്ര കമ്മിറ്റി പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഉത്സവങ്ങള്‍ നാടിന്റെ നന്മയും സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുമ്പോള്‍ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനാസ്പദമായ പദ്ധതികള്‍ക്ക് നൊട്ടിക്കണ്ടി ക്ഷേത്രം വരുംനാളില്‍ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.കെ.സന്ദീപ്, സെക്രട്ടറി പി.പി.ഗോപി, എന്‍.കെ.അജീഷ്, പി.രജിലേഷ്, പി.പി.ബാബു എന്നിവര്‍ അറിയിച്ചു.

RECOMMENDED NEWS

സമദര്‍ശി വാര്‍ഷികാഘോഷത്തിന് ഇന്ന് സമാപനം

സമദര്‍ശി വാര്‍ഷികാഘോഷത്തിന് ഇന്ന് സമാപനം

1 month ago
ദിനേശ് കുറ്റിയില്‍ പുരസ്‌കാരം നടി രജനി മേലൂരിന്

ദിനേശ് കുറ്റിയില്‍ പുരസ്‌കാരം നടി രജനി മേലൂരിന്

5 months ago
പുത്തൂര്‍ കുനിയില്‍ ബാലന്‍ അന്തരിച്ചു

പുത്തൂര്‍ കുനിയില്‍ ബാലന്‍ അന്തരിച്ചു

3 months ago
ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ഭീകരരുടെ ശ്രമം; പരാജയപ്പെടുത്തി ഇന്ത്യ

ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ഭീകരരുടെ ശ്രമം; പരാജയപ്പെടുത്തി ഇന്ത്യ

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal