പത്തനംതിട്ട: സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവ്
എ.പത്മകുമാര്‍. മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി പരിഗണിച്ചത് പാര്‍ലമെന്ററി രംഗത്തെ പ്രകടനം മാത്രം കണക്കിലെടുത്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരാളെ ഏതെങ്കിലും ഉപരി കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളായിരിക്കണം മാനദണ്ഡമെന്നാണ് സിപിഎമ്മിനെ സംബന്ധിച്ച നിലപാട്. പക്ഷേ, കമ്മറ്റികളില്‍ പങ്കെടുക്കാത്ത, ഏതെങ്കിലും വര്‍ഗ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത, ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത ഒരാളെ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മാത്രം ക്ഷണിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. അതില്‍ ഒരുപാട് പേര്‍ക്ക് പ്രയാസമുണ്ടാകും. ഞാന്‍ തുറന്ന് പറഞ്ഞു എന്നുമാത്രം. വീണാ
ജോര്‍ജിന്റെ കഴിവിനെയൊന്നും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കാരണം, എന്റെ 52 വര്‍ഷക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യത്തേക്കാള്‍ വലുതാണ് അവരുടെ ഒമ്പതു വര്‍ഷത്തെ പ്രവര്‍ത്തനം എന്നുള്ളതോ അവരുടെ കഴിവിനെയോ ഒന്നും ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷേ, ഞങ്ങളെപ്പോലുള്ള ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്, പാര്‍ട്ടി ബ്രാഞ്ച് കൂടി, ലോക്കല്‍ കമ്മറ്റി കൂടി, പത്രവും ചേര്‍ത്ത് നടക്കുന്ന പാവങ്ങള്‍ ഇതിനകത്തുണ്ട് എന്നുള്ള ബോധ്യം ഉപരി കമ്മറ്റിക്ക് ഉണ്ടാകണം എന്നേ ഞാന്‍ പറഞ്ഞുള്ളു- അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ സംസ്ഥാന കമ്മറ്റി പാനല്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ വ്യക്തിപരമായി മനുഷ്യസഹജമായ മാനസികാവസ്ഥ വച്ചാണ് താന്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് സിപിഎമ്മിനെ സംബന്ധിച്ച്
സംഘടനാപരമായി അംഗീകരിക്കുന്നതല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലെ വിഷമം ആണ് പറഞ്ഞതെന്നും താന്‍ പാര്‍ട്ടി വിടില്ലെന്നും എ.പത്മകുമാര്‍ വ്യക്തമാക്കി.


ഇന്നലെ സംസ്ഥാന കമ്മറ്റി പാനല്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ വ്യക്തിപരമായി മനുഷ്യസഹജമായ മാനസികാവസ്ഥ വച്ചാണ് താന്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് സിപിഎമ്മിനെ സംബന്ധിച്ച്
