കക്കട്ടില്‍: സോഷ്യലിസ്റ്റും ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കുനിയില്‍ ചാത്തോത്ത് ദാമു (87) അന്തരിച്ചു, കക്കട്ടില്‍ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ടായ ഇദ്ദേഹം ജില്ലാ
കൗണ്‍സില്‍ അംഗം, വട്ടോളി ക്ഷീരോല്‍പ്പാദക സഹകരണ സംഘം സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവി. മക്കള്‍: റൂബി (മാനേജര്‍ കേരള ബാങ്ക് മൊകേരി, റാം മനോഹര്‍ (മാതൃഭൂമി കോഴിക്കോട്) റൂസി (അധ്യാപകന്‍ സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി). മരുമക്കള്‍: ജോഷ്‌ന (അസി. ഡയറക്ടര്‍ സഹകരണ വകുപ്പ് തൃശൂര്‍), ജിന്‍സി (അഗ്രികള്‍ച്ചര്‍ ഇംപ്രൂമെന്റ് സൊസെറ്റി വാണിമേല്‍), ലിജിന (അധ്യാപിക കുറ്റിപ്പുറം എഎല്‍പി കല്ലാച്ചി).സഹോദരങ്ങള്‍: പരേതരായ മന്ദി, മാത, മാതു, കുമാരന്‍. സംസ്‌കാരം ഇന്ന് (ഞായര്‍) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

