Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക്യാമ്പസുകളിലെ ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

March 9, 2025
in കേരളം
A A
ക്യാമ്പസുകളിലെ  ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കലാലയങ്ങളിലെ ലഹരി ഉപയോഗം തടയുന്നത് യോഗത്തില്‍ ചര്‍ച്ചയാകും.
ലഹരിമരുന്നുകള്‍ ജീവിതത്തെ തകര്‍ക്കുന്ന ശക്തിയാണെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെക്കൂടി നശിപ്പിക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം പ്രതിരോധിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചിരുന്നു. മയക്കുമരുന്നുകള്‍ തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ്. ലഹരിമരുന്നുകള്‍ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ലഹരിമരുന്നുകള്‍ക്കെതിരെ എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ സംഘടനകള്‍ ക്യാമ്പസുകളില്‍ പ്രചാരണം സംഘടിപ്പിച്ച് വരികയാണ്.

RECOMMENDED NEWS

കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

1 week ago
ഡോക്ടര്‍മാരുടെ ചികിത്സ മികച്ചതാണോ; നിര്‍മ്മിത ബുദ്ധി വിലയിരുത്തും

ഡോക്ടര്‍മാരുടെ ചികിത്സ മികച്ചതാണോ; നിര്‍മ്മിത ബുദ്ധി വിലയിരുത്തും

5 months ago
കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: വിദ്യാ ബാലകൃഷ്ണന്‍

കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: വിദ്യാ ബാലകൃഷ്ണന്‍

4 months ago
മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal