Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: കൂടെ യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

March 8, 2025
in കേരളം
A A
താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: കൂടെ യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Share on FacebookShare on Twitter

മലപ്പുറം: താനൂരിൽ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തിൽ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താനൂര്‍ പോലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിന്‍റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.  പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നു മുംബൈയിലേക്ക് യാത്ര ചെയ്ത അക്ബര്‍ റഹീമിനെ ശനിയാഴ്ച രാവിലെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തു.
അറസ്റ്റിലായ യുവാവ് റഹീം അസ്ലം എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച പൂനെയില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ശനിയാഴ്ച ഉച്ചയോടെയാണ് പോലീസ് കേരളത്തിലെത്തിച്ചത്.
കഴിഞ്ഞ ബുധനനാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥികളായ കുട്ടികളെ കാണാതായത്.

RECOMMENDED NEWS

ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ക്കും സ്വര്‍ണമെഡല്‍ ജേതാവിനും അനുമോദനം

5 months ago
ജല ജീവന്‍ കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കണം: ഗ്രാമസഭ

ജല ജീവന്‍ കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കണം: ഗ്രാമസഭ

5 months ago
നോവ ജോണിന് സിവില്‍ എഞ്ചിനിയറിംഗില്‍ പിഎച്ച്ഡി

നോവ ജോണിന് സിവില്‍ എഞ്ചിനിയറിംഗില്‍ പിഎച്ച്ഡി

5 months ago
കുറ്റ്യാടിയുടെ ജനകീയ ഡോക്ടര്‍ക്ക് ‘നന്മ’യുടെ ആദരം

കുറ്റ്യാടിയുടെ ജനകീയ ഡോക്ടര്‍ക്ക് ‘നന്മ’യുടെ ആദരം

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal